scroller

Friday, July 25, 2014

ആദരാഞ്ജലികള്‍

യോഗക്ഷേമ വനിതാസഭ സംസ്ഥാന പ്രസിഡന്റ്‌ പി. ഉഷാദേവിയുടെ പിതാവ് ആലപ്പുഴ കളര്‍കോട് വെള്ളിയോട്ടില്ലത്ത് വാസുദേവന്‍ നമ്പൂതിരി(86) വാര്‍ധക്യ സഹജമായ അസുഖം മൂലം അന്തരിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ യോഗക്ഷേമസ ജന.സെക്രട്ടറി രാധാകൃഷ്ണന്‍ പോറ്റി അനുശോചനം രേഖപ്പെടുത്തി.
Best Blogger Tips

Monday, July 14, 2014

ഭൂതക്കുളം ഉപസഭ പാത്രങ്ങള്‍ സംഭാവന നല്‍കി


Best Blogger Tips

മികച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് അവാര്‍ഡ് നേടി



2012-2014 വര്‍ഷത്തെ മികച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് അവാര്‍ഡ് നേടിയ കൊല്ലം ജില്ലയിലെ ഭൂതക്കുളം ഉപസഭാ ജോ.സെക്രട്ടറി ശ്രീ.കൃഷ്ണപ്രസാദിന്‍റെ പുത്രന്‍ ശ്രീ. ശ്രീഹരി.
Best Blogger Tips

Sunday, July 13, 2014

ആര്‍ഷം 2014



Best Blogger Tips

ഭൂതക്കുളം ഉപസഭ വാര്‍ഷിക പൊതുയോഗം നടത്തി


യോഗക്ഷേമസഭ ഭൂതക്കുളം ഉപസഭയുടെ വാര്‍ഷിക പൊതുയോഗം ഭൂതക്കുളം മരങ്ങാട്ടില്ലത്ത് വെച്ച് നടന്നു. യോഗക്ഷേമസഭ കൊല്ലം ജില്ലാ പ്രസിഡന്റ്‌ ശ്രീ രാധാകൃഷ്ണന്‍ നമ്പൂതിരി യോഗം ഉദ്ഘാടനം ചെയ്യ്തു.ഉപസഭാ പ്രസിഡന്റ്‌ എസ്.രാധാകൃഷന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി കേശവന്‍ നമ്പൂതിരി വാര്‍ഷിക റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു.യോഗക്ഷേമസഭ കൊല്ലം ജില്ലാ സെക്രട്ടറി നാരായണന്‍ നമ്പൂതിരി,അഖിലകേരള തന്ത്രി മണ്ഡലം ജന.സെക്രട്ടറി വൈകുണ്ഡം ഗോവിന്ദന്‍ നമ്പൂതിരി,ജില്ലാ ജോ.സെക്രട്ടറി കൃഷ്ണന്‍ നമ്പൂതിരി,ജില്ലാ ജോ.സെക്രട്ടറി പ്രകാശ് നമ്പൂതിരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഉപസഭയുടെ 2014-15 വര്‍ഷത്തേക്കുള്ള ഭാരവാഹികളായി എസ്.രാധാകൃഷന്‍ നമ്പൂതിരി മാധവപ്പള്ളി ഇല്ലം (പ്രസി.),
നീലമന ഇല്ലത്ത് കെ.ഉണ്ണികൃഷ്ണന്‍ നമ്പൂതിരി(വൈസ്.പ്രസി.),മരങ്ങാട്ടില്ലത്ത് സന്തോഷ്‌ നമ്പൂതിരി(സെക്ര.),എസ്.കൃഷ്ണ പ്രസാദ്‌(ജോ.സെക്ര.),കെ.നാരായണന്‍ നമ്പൂതിരി (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.
ഉപസഭയുടെ വനിതാവിഭാഗം പ്രസിഡന്റ്‌ ആയി പി.ജി വിജയാംബികയെയും സെക്രട്ടറി ആയി സി.കെ ഉഷാകുമാരിയേയും ഖജാന്‍ജിയായി സാവിത്രിദേവിയേയും തിരഞ്ഞെടുത്തു.
യുവജനസഭയുടെ ഭാരവാഹികളായി സുഭാഷ്‌ നമ്പൂതിരി മരങ്ങാട്ടില്ലം(പ്രസി.),ഗോകുല്‍നാഥ് പെരിയമന ഇല്ലം(സെക്ര.),ആശിഷ് ജി.നാഥ് മാധവപ്പള്ളി ഇല്ലം(ഖജാ.)  എന്നിവരേയും തിരഞ്ഞെടുത്തു.
Best Blogger Tips

Thursday, July 10, 2014

വയനാട് ജില്ലാ സഭ വാര്‍ഷിക പൊതുയോഗം നടത്തി

യോഗക്ഷേമ സഭ വയനാട് ജില്ലാ വാര്‍ഷിക പൊതുയോഗം കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ്‌ ശ്രീ. കല്പമംഗലം നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു


യോഗക്ഷേമ സഭ വയനാട് ജില്ല പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപെട്ട ശ്രീ. കേശവന്‍ മരങ്ങാട്, ജില്ല സെക്രട്ടറി ശ്രീ. ഈശ്വരന്‍ മാടമന



Best Blogger Tips

ആര്‍ഷം 2014 ഫണ്ട്‌ ശേഖരണം ഉദ്ഘാടനം ചെയ്തു


Best Blogger Tips

കീഴില്ലം ഉപസഭ വാര്‍ഷിക പൊതുയോഗം നടത്തി



Best Blogger Tips

കേരള എൻജിനീയറിംഗ് എൻട്രൻസ് പരീക്ഷ (2014)യിൽ 124 ാം റാങ്ക്

കേരള എൻജിനീയറിംഗ് എൻട്രൻസ് പരീക്ഷ (2014)യിൽ 124 ാം റാങ്ക്  നേടിയ പി. ശ്രീരാഗ് . പെരുമണ്ണ ഉപസഭയിലെ  പാനാട്ട് ഇല്ലത്ത്  പദ്മനാഭൻ നമ്പൂതിരിയുടെയും  ( ന്യൂസ് എഡിറ്റർ കേരള കൗമുദി) തളിപ്പറമ്പ് കൊയ്യത്ത്  ചെപ്പന്നൂർ ഇല്ലത്ത് ലളിതയുടെയും (  കേരള ഗ്രാമീൺ ബാങ്ക്  പെരുവയൽ ശാഖ )  പുത്രനാണ്. പ്ളസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ളസും നേടിയിട്ടുണ്ട്.
Best Blogger Tips

Blogmaster


Secretary - IT Cell, Yogakshemasabha,
e-mail - itcell.yks@gmail.com
Website - www.yogakshemasabha.org